ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചുപേരാമ്പ്ര: സംസ്ഥാന പാതയിൽ കല്ലോട് ടിപ്പർ ലോറി ബൈക്കിന് പിറകിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കുറ്റ്യാടി വടയം നടുപൊയിൽ പുത്തന്‍പുരയില്‍ കുമാരന് ആണ് (72) മരിച്ചത്. ബൈക്കിന് പിൻസീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. പേരാമ്പ്ര താലൂക്കാശുപത്രിയിലെ പ്രാഥമിക ചികിത്സക്കു ശേഷം മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. പേരാമ്പ്രയിൽനിന്ന് കുറ്റ്യാടി ഭാഗത്തേക്ക് പോവുകയായിരുന്നു ഇരുവാഹനങ്ങളും. ബൈക്ക് ഓടിച്ച കാപ്പുമ്മൽ മനോജ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കുമാരൻെറ ഭാര്യമാർ: ലീല, പരേതയായ ദേവി. മക്കൾ: പ്രമോദ്, പത്മിനി, അനഘ. മരുമക്കൾ: രജിന, രമേശൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.