മാനന്തവാടി: പനമരം കൃഷി അസി. ഡയറക്ടർ ആർ. മണികണ്ഠൻ (53) വാഹനാപകടത്തിൽ മരിച്ചു. ബുധനാഴ്ച പുലർച്ച ഒന്നരയോടെ കൊട്ടാരക്കരക്ക് സമീപം ഇഞ്ചിമലയിൽ, മണികണ്ഠൻ ഓടിച്ച കാർ നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചാണ് അപകടം. കൂടെയുണ്ടായിരുന്ന രണ്ടു സഹപ്രവർത്തകർക്ക് പരിക്കേറ്റു. മൂന്നു പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. സഹപ്രവർത്തകനായ വയനാട് കൃഷി ഡെപ്യൂട്ടി ഡയറക്ടർ സുധീഷിെൻറ പിതാവിെൻറ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ കൊട്ടാരക്കരയിലേക്ക് പോയതായിരുന്നു. സുധീഷിനെ കൂടാതെ മറ്റൊരു കൃഷി ഡെപ്യൂട്ടി ഡയറക്ടർ സിബിക്കും പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല. മാനന്തവാടി, എടവക, തിരുനെല്ലി പഞ്ചായത്തുകളിൽ കൃഷി ഓഫിസറായും കൽപറ്റ കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിൽ അസി. ഡയറക്ടറായും പ്രവർത്തിച്ചിരുന്നു. അടൂർ സ്വദേശിയായ ഇദ്ദേഹം മാനന്തവാടി ഒഴക്കോടി മക്കിക്കൊല്ലി അമൃത നിവാസിലാണ് താമസം. പിതാവ്: റിട്ട. നേവൽ ഓഫിസർ അമൃത നിവാസിൽ രാമകൃഷ്ണൻ നായർ. ഭാര്യ: പ്രസന്ന (അധ്യാപിക, മുണ്ടേരി ജി.വി.എച്ച്.എസ്.എസ്). മക്കൾ: ഡോ. സിദ്ധാർഥ്, അമൃത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.