പയ്യോളി: സ്വകാര്യബസിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന തിക്കോടി പഞ്ചായത്ത് ബസാറിലെ 'കല്ല്യാണി ' ഹോട്ടലുടമ വടക്കെ തള്ളച്ചീൻറവിട നാരായണൻ (56) മരിച്ചു. ഏപ്രിൽ 12നു രാത്രി എട്ടിന് ദേശീയപാതയിൽ തിക്കോടി പഞ്ചായത്ത് ബസാറിൽ വെച്ചാണ് അപകടം. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന 'കല്യാൺ ' സ്വകാര്യ ബസാണ് നാരായണനെ ഇടിച്ചത്. റോഡിലേക്ക് തെറിച്ചു വീണ നാരായണന് തലക്ക് ക്ഷതം സംഭവിച്ചിരുന്നു. ഉടൻ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാത്രിയോടെ മരിച്ചു. ഭാര്യ: ചന്ദ്രിക. മക്കൾ: അരുൺ, അനൂപ്, പരേതനായ ഹരീഷ്.സഹോദരങ്ങൾ: ബാലകൃഷ്ണൻ, ചന്ദ്രൻ ,സുശീല, പരേതരായ കണാരൻ, രാജൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.