വേങ്ങേരി: റെയിൽപാളം മുറിച്ചുകടക്കുന്നതിനിടെ വീട്ടമ്മ ട്രെയിൻ തട്ടി മരിച്ചു. കണ്ണാടിക്കൽ ചാമക്കാലമണ്ണിൽ പരേതനായ സുകുമാരെൻറ ഭാര്യ പങ്കജാക്ഷിയാണ് (60) മരിച്ചത്. ഭട്ട് റോഡ് റെയിൽവേ ക്രോസിങ്ങിൽ തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. പ്രസവാനന്തര ശുശ്രൂഷകയായിരുന്ന പങ്കാജാക്ഷി ജോലിക്കു പോകുകയായിരുന്നു. പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൽ വരുന്നത് പങ്കജാക്ഷിയുടെ ശ്രദ്ധയിൽ പെട്ടില്ല. സമീപത്തുണ്ടായിരുന്നവർ ബഹളം വെച്ചെങ്കിലും ഓടിമാറാൻ സമയം ലഭിച്ചില്ല. മക്കൾ: ബിജുല, ബിന്ദു. മരുമക്കൾ: രമേശൻ, ജയരാജൻ. സഹോദരങ്ങൾ: പത്മിനി,അജിത, ബാബു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.