ദമ്മാമിൽ പിക്കപ്പ്​ മറിഞ്ഞ്​ കോഴിക്കോട് സ്വദേ​ശി മരിച്ചു

റിയാദ്: ദമ്മാമിൽ നിന്ന് റിയാദിലേക്ക് വരികയായിരുന്ന പിക്കപ്പ് മറിഞ്ഞ്​ ഒരാൾ മരിച്ചു. കോഴിക്കോട് മാവൂർ ചെറൂപ്പയിലെ വൈത്തല കുന്നുമ്മൽ അഫ്സൽ (33) ആണ് മരിച്ചത്. ഡ്രൈവർ തിരുവനന്തപുരം സ്വദേശി ഇർഷാദിനെ പരിക്കുകളോടെ ഉറയ്റ പ്രിൻസ് സുൽത്താൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച കാലത്ത് എട്ട് മണിക്ക് ജൂദായിലാണ് അപകടം. പിക്കപ്പിന്​പിറകിൽ സൗദി പൗരൻ ഓടിച്ചിരുന്ന കാറിടിക്കുകയും നിയന്ത്രണം വിട്ട പിക്കപ്പ്​ മുന്നിലുണ്ടായ ട്രെയ്​ലറിലിടിച്ച് മറിയുകയുമായിരുന്നു. അഫ്സലി​ന്‍റെ മൃതദേഹവും പ്രിൻസ് സുൽത്താൻ ആശുപത്രിയിൽ. ഹമീദി​ന്‍റെയും സുഹ്​റാബിയുടെയും മകനാണ്. ഭാര്യ: ശംന. മക്കൾ: മുഹമ്മദ് അജ്നാസ്, ഫാത്തിമ തൻഹ. ഫൈസൽ സഹോദരനാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.