മുക്കം: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന കൊടിയത്തൂർ പാലകോട്ടുപറമ്പിൽ ചാത്തപറമ്പിൽ സരോജിനി (55) മരിച്ചു. തിങ്കളാഴ്ച റേഷൻ കടയിൽ നിന്ന് സാധങ്ങൾ വാങ്ങി ബൈക്കിന്റെ പുറകിൽ വരുകയായിരുന്ന സരോജിനി(55) കോട്ടമൽ അങ്ങാടിയിൽ തെറിച്ച് വീഴുകയായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഭർത്താവ്: സാമി. മക്കൾ: ആതിര, ആദർശ്. സഹോദരങ്ങൾ: അപ്പുട്ടി, ദാസൻ, ത്യാഗരാജൻ, പ്രേമ, പരേതരായ ചന്തു, ശ്രീധരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.