വടകര: പെരുവാട്ടുംതാഴെ ചൊവ്വാഴ്ച പുലർച്ച ബൈക്കിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു. ഗണ്ണി മര്‍ച്ചൻറ് പെരുവാട്ടുംതാഴെയിലെ വി.സി.വി മന്‍സിലില്‍ അബ്ദുൽ സലാമാണ് (64) മരിച്ചത്. സുബ്ഹി നമസ്കാരത്തിനു പള്ളിയിലേക്കു പോകുമ്പോഴാണ് അപകടം. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതരായ അബ്ദുറഹ്മാെൻറയും കുഞ്ഞുമറിയത്തിെൻറയും മകനാണ്. ഭാര്യ: ജമീല. മക്കള്‍: അഡ്വ. സാജിര്‍, ഷിഹാബ്, സഫീര്‍, ഷബ്ന, മുജീബ്. മരുമക്കള്‍: സാലിഹ, ഷാഹിന, നഹാല, സലാം. സഹോദരങ്ങള്‍: വി.സി.വി. നാസര്‍ (അധ്യാപകന്), പരേതനായ മുസ്തഫ, ഫാത്തിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.