ഓമശ്ശേരി: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പുത്തൂർ പുറായിൽ പി.എം. അഹ്മദ് സുബയ്യിൽ (25) നിര്യാതനായി. കോഴിക്കോട് ജോലിസ്ഥലത്തേക്കുള്ള യാത്രക്കിടെ രണ്ടാഴ്ച മുമ്പ് കുറ്റിക്കാട്ടൂരിനടുത്തുണ്ടായ അപകടത്തിലാണ് സുബയ്യിലിെൻറ തലക്കു സാരമായി ക്ഷതമേറ്റത്. യാത്രക്കിടെ ബൈക്കിലേക്കു തെങ്ങോല മടൽ വീഴുകയായിരുന്നു. തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ടു മതിലിലിടിച്ചു. പരിക്കേറ്റ അഹ്മദ് സുബയ്യിൽ അബോധാവസ്ഥയിൽ ചികിത്സയിലായിരുന്നു. അധ്യാപകനായ പുറായിൽ ഫിറോസ് ഖാൻ, മടവൂരിലെ ഫെമിന എന്നിവരുടെ മകനാണ്. സഹോദരങ്ങൾ: ഫസീഹ്, ജാസിയ. ഖബറടക്കം പോസ്റ്റ്മോർട്ടത്തിനു ശേഷം ഞായറാഴ്ച പുത്തൂർ മസ്ജിദ് ജൗഹർ ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.