വടകര: ദേശീയപാതയില്‍ സഹകരണാശുപത്രി ജങ്ഷനു സമീപം ബൈക്കിടിച്ച് മേപ്പയില്‍ ജനതാറോഡ് പുളിയുള്ളതില്‍ വേലായുധന് നായർ (75) മരിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം. റോഡരികില്‍ നില്‍ക്കുകയായിരുന്ന വേലായുധന് നായരെ ബൈക്ക് ഇടിച്ചുവീഴ്ത്തുകയായിരുന്നു. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ചു. വൈകുന്നേരത്തോടെ മരിച്ചു. അപകടത്തില്‍ ബൈക്ക് യാത്രക്കാരനു നിസ്സാര പരിക്കേറ്റു. കരിമ്പനപ്പാലത്ത് പോയി ജനതാറോഡിലെ വീട്ടിലേക്കു മടങ്ങുമ്പോഴാണ് വേലായുധന് നായര്‍ അപകടത്തില്‍പെട്ടത്. തളിപ്പറമ്പില്‍നിന്നു കോഴിക്കോട്ടേക്കു പോകുകയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് ലോറിയെ മറികടക്കുമ്പോഴാണ് റോഡരികില്‍നിന്ന വേലായുധന് നായരെ തട്ടിയത്. ഭാര്യ: പരേതയായ കമലാക്ഷി. മക്കള്‍: ഷീജ, ഷൈനി. മരുമക്കള്‍: സന്തോഷ് (ദുബൈ), ശ്രീജിത്ത് (മിലിട്ടറി -കശ്മീര്‍). സഹോദരങ്ങള്‍: തങ്കമണി, പരേതനായ സേതുമാധവന് നായര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.