പേരാമ്പ്ര: സംസ്ഥാന പാതയില്‍ കൈതക്കല്‍ ബസ്സ്റ്റോപ്പിനു സമീപം ടിപ്പറിനടിയില്‍പെട്ട് സ്കൂട്ടർ യാത്രികനായ റിട്ട. സബ് ഇൻസ്പെക്ടര്‍ മരിച്ചു. നടക്കാവ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായിരുന്ന ചാലിക്കരയിലെ വിളക്കുകണ്ടത്തില് ഇബ്രാഹിമാണ് (68) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്കുശേഷം 3.15ഓടെയാണ് അപകടം. ഇരു വാഹനങ്ങളും പേരാമ്പ്ര ഭാഗത്തുനിന്ന് നടുവണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു. സ്കൂട്ടറിനെ മറികടക്കുന്നതിനിടയില്‍ ടിപ്പര്‍ സ്കൂട്ടറിനെ തട്ടിയിടുകയും ഇബ്രാഹിമിെൻറ തലയിലൂടെ ടിപ്പറിെൻറ പിന്‍വശത്തെ ടയറുകള്‍ കയറിയിറങ്ങുകയുമായിരുന്നു. സംഭവസ്ഥലത്തുതന്നെ മരിച്ചു. കൂടെ സ്കൂട്ടറില്‍ ഉണ്ടായിരുന്ന പേരക്കുട്ടി റോഡിെൻറ വശത്തേക്ക് തെറിച്ചുവീണെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഭാര്യ: ഫാത്തിമ. മക്കള്‍: ജാഫര്‍ (ഗള്‍ഫ്), നാസര്‍ (വിമുക്തഭടന്), ജഫീന, പരേതനായ നൗഫല്‍. മരുമകന്: ജൈസല്‍ (മൂലാട്). സഹോദരങ്ങൾ: പൊറേരി കുഞ്ഞിമൊയ്തി, പാത്തുമ്മ, ഉമ്മർ വെള്ളരിയിൽ, പരേതരായ കുഞ്ഞമ്മത്, കലന്തർ, കുഞ്ഞബ്ദുല്ല, മറിയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.