എകരൂല്‍: ഉണ്ണികുളം പഞ്ചായത്തിലെ എകരൂലില് ടിപ്പർ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. എകരൂല്‍ പുതിയേടത്ത് മുക്ക് കുളത്തിെൻറ മീത്തല്‍ സുകുമാരെൻറ മകന് കെ.എം. ഷാജേഷാണ് (40) മരിച്ചത്. ബൈക്കില്‍ കൂടെ യാത്ര ചെയ്ത പുതിയേടത്ത് മുക്ക് പരപ്പില്‍ കണ്ണിലക്കണ്ടി ഷജില്‍ കുമാറിന് (39) പരിക്കേറ്റു. കൈക്ക് ഗുരുതര പരിക്കേറ്റ ഷജില്‍കുമാറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എകരൂല്‍ - ഇയ്യാട് റോഡില്‍ വള്ളിയോത്ത് കാവിലുംപാറ വളവില്‍ ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം. ഇന്‍ഡസ്ട്രിയല്‍ ജോലി ചെയ്യുന്ന ഷാജേഷും ഷജില്‍കുമാറും രാവിലെ ജോലിയാവശ്യാർഥം ഇയ്യാട് ഭാഗത്തേക്ക് ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് എതിരെ വന്ന ടിപ്പറില്‍ ഇടിച്ചത്. ടിപ്പര്‍ ലോറി വീര്യമ്പ്രം ഭാഗത്തുനിന്ന് കരിങ്കല്‍ കയറ്റി വരുകയായിരുന്നു. ടിപ്പറിനടിയില്‍പെട്ട ഷാജേഷിനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നേരത്തേ കുവൈത്തില്‍ ജോലി ചെയ്തിരുന്ന ഷാജേഷ് നാലുവര്‍ഷം മുമ്പാണ് വിദേശ ജോലി മതിയാക്കി നാട്ടിലെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വീട്ടിലെത്തിച്ച മൃതദേഹം വൈകീട്ട് ആറരയോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. മാതാവ്: ശാരദ. ഭാര്യ: സൗമ്യ (എം.എം പറമ്പ്). മകന്: ആദി കൃഷ്ണ (നാലു വയസ്സ്). സഹോദരി: ജിഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.