കൊടുവള്ളി: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്നയാൾ മരിച്ചു. വാവാട് പോർങ്ങോട്ടൂർ കുമ്പളത്തിൽ അബ്ദുൽ കരീം (55) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി താമരശ്ശേരി ചുങ്കം ചെക്ക്പോസ്റ്റിനു സമീപം അബ്ദുൽ കരീം സഞ്ചരിച്ച ബൈക്കിൽ മറ്റൊരു ബൈക്ക് വന്നിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ് കരീം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാനിപുരം സർക്കിൾ മുസ്ലിം ജമാഅത്ത് സെക്രട്ടറി, പോർങ്ങോട്ടൂർ യൂനിറ്റ് മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി, ഊരോപറമ്പ് മഹല്ല് കമ്മിറ്റി അംഗം, പോർങ്ങോട്ടൂർ ടൗൺ പള്ളി സെക്രട്ടറി, ഐ.ഡി.സി സ്ഥാപനങ്ങളുടെ പ്രവർത്തക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ഭാര്യ: ഹാജറ. മക്കൾ: ജഅ്ഫർ സാദിഖ് ഫാളിലി, ജാബിർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.