വടകര: കോട്ടപ്പള്ളിയില്‍ പ്രഭാതസവാരിക്കിടയില്‍ ബൈക്കിടിച്ച് ചെമ്മരത്തൂരിലെ വ്യാപാരി കോറോത്ത് മീത്തല്‍ രാജൻ (62) മരിച്ചു. കോട്ടപ്പള്ളി പാലത്തിന് സമീപം വെള്ളിയാഴ്ച രാവിലെ 6.15ഓടെയാണ് അപകടം. ഇടിയേറ്റ രാജന് സംഭവസ്ഥലത്തു തന്നെ മരിച്ചു. ബൈക്കോടിച്ച വില്യാപ്പള്ളി സ്വദേശിക്ക് പരിക്കുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യ: കമല. മക്കള്‍: രതിക, രജീഷ്, രേഷ്മ. മരുമക്കള്‍: മഹേഷ്, മനോജന്, മഹിത. സഹോദരങ്ങള്‍: ശങ്കരന്, അശോകന്, ദാമോദരന്‍, ജാനു, ശൈലജ, സരോജിനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.