എലത്തൂർ: ട്രെയിൻ തട്ടി യുവാവ് മരിച്ച നിലയിൽ. ചീക്കിലോട് പെരുവാഴമലയിൽ ടി.കെ.സുജിത്ത് കുമാർ (26) ആണ് വെള്ളിയാഴ്ച പുലർച്ച മൂന്നരക്ക് പുതിയനിരത്ത് ഭാഗത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്. എലത്തൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. ചീക്കിലോട് ന്യൂ സ്പാർക്കിങ് ലീ നേഴ്സ് ക്ലബിെൻറയും ഡി.വൈ.എഫ്.ഐയുടെയും പ്രവർത്തകനായിരുന്നു. പിതാവ്: ടി.കെ. രാമചന്ദ്രൻ (എക്സ്റേ അറ്റൻഡർ, ഗവ. ബീച്ച് ആശുപത്രി കോഴിക്കോട്) മാതാവ്: പരേതയായ കളത്തിൽ സുലേഖ: സഹോദരൻ: അഭിജിത്ത് ലാൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.