യ​ന്ത്ര​ങ്ങ​ൾ ദേ​ഹ​ത്ത് വീ​ണ്​ റി​ട്ട. അ​ധ്യാ​പ​ക​ൻ മ​രി​ച്ചു

വെസ്​റ്റ്​ഹിൽ: ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് യ​ന്ത്ര​ങ്ങ​ൾ മാ​റ്റു​ന്ന​തി​നി​ടെ തെ​ന്നി​മാ​റി ദേ​ഹ​ത്ത് വീ​ണ് റി​ട്ട. അ​ധ്യാ​പ​ക​ൻ മ​രി​ച്ചു. ക​രു​വി​ശ്ശേ​രി കൃ​ഷ്ണ​ൻ നാ​യ​ർ റോ​ഡി​ലെ ജ​ന​ത ഇ​ൻ​ഡ​സ്ട്രി ഉ​ട​മ​യു​മാ​യും പോ​ളി​ടെ​ക്‌​നി​ക്കി​ലെ റി​ട്ട. അ​ധ്യാ​പ​ക​നു​മാ​യ മ​ല്ലി​ശ്ശേ​രി പ്രേം​ച​ന്ദ് (പ്രേം​സി- 60) ആ​ണ് മ​രി​ച്ച​ത്. വെ​സ്​​റ്റ്​​ഹി​ൽ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജി​ലെ യ​ന്ത്ര​ങ്ങ​ൾ പ​ഴ​യ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റാ​നു​ള്ള ക​രാ​ർ ഇ​ദ്ദേ​ഹ​മാ​യി​രു​ന്നു എ​ടു​ത്ത​ത്. യ​ന്ത്രം ഇ​റ​ക്കി​യ​ശേ​ഷം ക്ര​മീ​ക​രി​ക്കാ​ൻ റോ​ള​ർ ഉ​പ​യോ​ഗി​ച്ച് തൊ​ഴി​ലാ​ളി​ക​ൾ മാ​റ്റു​ന്ന​തി​നി​ടെ തെ​ന്നി​മ​റി​ഞ്ഞാ​യി​രു​ന്നു അ​പ​ക​ടം. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ഭാ​ര്യ: റൂ​മി​ള. മ​ക്ക​ൾ: അ​ശ്വി​ൻ, അ​ഞ്ജ​ലി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.