കോട്ടയം: പുതുപ്പള്ളി തൃക്കോതമംഗലം കൊച്ചാലുമ്മൂടിനുസമീപം കാർ കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ചുകയറി ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന എട്ടുവയസ്സുകാരൻ മരിച്ചു. ചാന്നാനിക്കാട് മൈലുംമൂട്ടിൽ കുഞ്ഞുമോെൻറയും ജലജയുടെയും മകൻ അമിത്താണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. ജലജ, പിതാവ് പത്തനംതിട്ട കവിയൂർ ഇലവിനാൽ വീട്ടിൽ മുരളി, മുരളിയുടെ ഭാര്യാസഹോദരെൻറ മകൻ മുണ്ടക്കയം പ്ലാക്കപ്പടി കുന്നപ്പള്ളി വീട്ടിൽ ജിൻസ് എന്നിവർ അപകടമുണ്ടായ വെള്ളിയാഴ്ചതന്നെ മരിച്ചു. അമിത് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.