പേരാമ്പ: ലോറിയുടെ വാതിൽ തുറന്നു പുറത്തേക്കു തെറിച്ചു വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന ചക്കിട്ടപാറയിലെ സി.ഐ.ടി.യു ലോഡിങ് തൊഴിലാളി പുനത്തിൽ സോമൻ (58) നിര്യാതനായി. കഴിഞ്ഞ എട്ടിനു പുലർച്ചെ മൂന്നോടെ വേങ്ങേരിക്കു സമീപമായിരുന്നു അപകടം. പൊന്നാനിയിൽ മരം ഇറക്കി മടങ്ങുകയായിരുന്നു. സാരമായ പരിക്കേറ്റ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പാചക വിദഗ്ധനായിരുന്നു. പിതാവ്: പരേതനായ വേലായുധൻ. മാതാവ്: പരേതയായ സരോജിനി. ഭാര്യ: ലീല. മക്കൾ: സിനിൽ (കെ.എസ്.ആർ.ടി.സി കണ്ടക്ടർ), സിമി. മരുമക്കൾ: രഗിന, ഷാജി. സഹോദരങ്ങൾ: രാജു, മണി, ശോഭ. സംസ്കാരം പോസ്റ്റുമോർട്ടത്തിനു ശേഷം ശനി ഉച്ചക്ക് ചക്കിട്ടപാറയിലെ വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.