ഗൂഡല്ലൂർ: കർണാടകയിലെ ബേഗൂരിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ ജീപ്പിടിച്ചുണ്ടായ അപകടത്തിൽ ഗൂഡല്ലൂരിലെ മെൻഡസ് കൺസ്ട്രക്സൻസ് ഉടമ സിസിൽ മെൻഡ്സ് (53) മരിച്ചു.ൈ ഡ്രവർ ഓവാലി ആറോട്ടുപാറ സ്വദേശി വർഗീസിനെ ഗുരുതര പരിക്കുകളോടെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഗൂഡല്ലൂർ ഉണ്ണിയേശു ദേവാലയ സെമിത്തേരിയിൽ നടക്കും. ഭാര്യ: സെലിൻ. മക്കൾ: ഡെസ്ലിൻ, അൻഷിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.