കൊയിലാണ്ടി: തിങ്കളാഴ്ച പുലർച്ച ദേശീയപാതയില്‍ ഉണ്ടായ രണ്ടു വാഹനാപകടങ്ങളിൽ രണ്ടുപേർ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. പഴയ ചിത്ര ടാക്കീസിനു സമീപം ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാസർകോട് ബന്ദിയോട് സ്വദേശി ഫാസില്‍ (27) മരിച്ചു. പരിക്കേറ്റ സുഹൃത്ത് സുല്ഫാന് മാലികിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട്ടുനിന്ന് കാസർകോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിര്‍ത്തിയിട്ട ടാങ്കറില്‍ ഇടിച്ചാണ് അപകടം. പുലർച്ചെ ഒന്നര മണിയോടെയാണ് സംഭവം. പിതാവ്: പരേതനായ അബൂബക്കര്‍. മാതാവ്: സീനത്ത്. സഹോദരങ്ങള്‍: അല്‍ഫാസ്, തന്സീല്, താഹിറ, അനീസ്. അരങ്ങാടത്ത് നിയന്ത്രണം വിട്ട ലോറി റോഡരികിൽ നിൽക്കുന്നവരിലേക്ക് പാഞ്ഞുകയറിയതിനെ തുടർന്ന് ഒരാൾ മരിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. നടുവണ്ണൂര്‍ ഏരിക്കണ്ടി മൊയ്തി (61) ആണു മരിച്ചത്. കാവുന്തറ പള്ളിയത്ത് മത്സ്യക്കച്ചവടക്കാരനാണ്. മത്സ്യം എടുക്കാന്‍ എത്തിയപ്പോഴാണ് അപകടം. റോഡ് മുറിച്ചുകടക്കുകയായിരുന്നവരെ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ ലോറി നിയന്ത്രണംവിടുകയായിരുന്നു. ഭാര്യ: ആമിന. മക്കൾ: റംല, മുംതാസ്. മരുമക്കൾ: ഇസ്ഹാഖ്, ബഷീർ. സഹോദരങ്ങൾ: അമ്മത്, ആലി, ഉമ്മർ, ഫാത്തിമ, ഖദീജ, സുബൈദ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.