ചാലിയം: ബൈക്ക് ലോറിയിലിടിച്ച് പരിക്കേറ്റ് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.ചാലിയം ലൈറ്റ് ഹൗസ് ശാലിയാത്തി വായനശാലക്ക് സമീപം കൈതവളപ്പിൽ സക്കീർ (21) ആണ് മരിച്ചത്. പരപ്പനങ്ങാടി അയ്യപ്പൻകാവിൽ വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. സഹയാത്രികനായിരുന്ന തൈക്കടപ്പുറം അലി അസ്കറിനും (20) പരിക്കേറ്റിരുന്നു. ഇദ്ദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പിതാവ്: ഹുസൈൻകോയ. മാതാവ്: സക്കീന. സഹോദരങ്ങൾ: അൻസാർ, സഫീനത്ത്, സുമയ്യ. മയ്യിത്ത് മെഡിക്കൽ കോളജ് മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം തിങ്കളാഴ്ച ഉച്ചയോടെ ചാലിയത്ത് ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.