മുക്കം: തബലിസ്റ്റ്, മിമിക്രി ആർട്ടിസ്റ്റ്, സിനിമ സംവിധായകൻ, അഭിനേതാവ് തുടങ്ങി മേഖലയിൽ ജനപ്രിയനായ കലാകാരൻ വാഹനാപകടത്തിൽ മരിച്ചു. കാരശ്ശേരി കടവ് പാലത്തിന് സമീപം താമസിക്കുന്ന പുതിയോട്ടിൽ ഹനീഫ് ബാബുവാണ് (45) മരിച്ചത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെ കോടഞ്ചേരിയിൽ പരിപാടിയിൽ പങ്കെടുത്ത്് മടങ്ങുന്നതിനിടയിൽ ശാന്തിനഗറിൽ വെച്ചാണ് അപകടം. ഹനീഫ് ബാബു സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാട്ടുപന്നി കുറുകെ ഓടി നിയന്ത്രണംവിട്ട് മറിയുകയായിരുന്നുവെന്നതാണ് വിവരം. കോവിഡ് പരിശോധനയിൽ പോസിറ്റിവായതിനാൽ പ്രോട്ടോകോൾ പ്രകാരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും മറ്റും നേതൃത്വത്തിൽ തണ്ണീർ പൊയിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: മുംതാസ്. മക്കൾ: ആയിഷ, ഫാത്തിമ റിഷാന, മുഹമ്മദ് റിഷാദ്. മരുമക്കൾ: ഷഹദ്, ഇർഫാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.