കോഴിക്കോട്: മൂരിയാടിനു സമീപം സൈക്കിളിൽ യാത്രചെയ്യവെ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. കൊമ്മേരി കാവിൽതാഴം പട്ടയിൽ ബാബുരാജനാണ് (69) മരിച്ചത്. ആഗസ്റ്റ് 26ന് രാവിലെ 9.30നാണ് അപകടം. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യ: പ്രേമലത. മക്കൾ: ശിബില, ബിനില, പ്രണവ്. മരുമക്കൾ: രഞ്ജിത്ത്, അരുൺ. സഹോദരങ്ങൾ: ശാന്ത, രോഹിണി, ശ്രീജ, അനിൽകുമാർ, സുധീർകുമാർ, പരേതരായ പ്രകാശൻ, ശ്രീജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.