ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

ഈ​ങ്ങാ​പ്പു​ഴ: ദേ​ശീ​യ​പാ​ത 766ൽ ​കൈ​ത​പ്പൊ​യി​ലി​ന​ടു​ത്ത് ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. എ​ലി​ക്കാ​ട് ചോ​ല​യി​ല്‍ അ​സീ​സി​െൻറ മ​ക​ന്‍ ആ​സി​ഫ് (24) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റു​മ​ണി​യോ​ടെ കൈ​ത​പ്പൊ​യി​ലി​നും അ​ടി​വാ​ര​ത്തി​നു​മി​ട​യി​ലാ​ണ് സം​ഭ​വം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​സി​ഫി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ങ്കി​ലും വ​ഴി​മ​ധ്യേ മ​രി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്​​റ്റു​മോ​ര്‍ട്ട​ത്തി​നാ​യി കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മാ​താ​വ്: ജ​മീ​ല. ഭാ​ര്യ: ഷം​ന. സ​ഹോ​ദ​ര​ങ്ങ​ള്‍: ആ​ഷി​ഖ്, ആ​ഷി​ദ്, അ​നീ​സ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.