വാ​ഹ​നാ​പ​ക​ടം: റെ​യി​ല്‍വേ ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ചു

മൈ​ലി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ റെ​യി​ല്‍വേ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. കൊ​യി​ലാ​ണ്ടി റെ​യി​ല്‍വേ ട്രാ​ക്ക്മാ​ൻ വ​ട​ക​ര പു​തി​യാ​പ്പ് വൈ​ക്കി​ലേ​രീ​ൻ​റ​വി​ട ര​ജി​ത്താ​ണ്​ (33) മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് 5.30നാ​ണ്​ അ​പ​ക​ടം. ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ര​ജി​ത്ത് ഓ​ടി​ച്ച സ്കൂ​ട്ട​റും കാ​റും ത​മ്മി​ലി​ടി​ച്ചാ​ണ് അ​പ​ക​ടം. ഉ​ട​ന്‍, കോ​ഴി​ക്കോ​െ​ട്ട സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലെ പോ​സ്​​റ്റ്​​മോ​ര്‍ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്ക​രി​ച്ചു. വ​ട​ക​ര വി​ക്ട​റി കോ​ള​ജി​ല്‍ അ​ധ്യാ​പ​ക​നാ​യി​രു​ന്നു. ഭാ​ര്യ: ര​മ്യ (അ​സി. മാ​നേ​ജ​ർ, ഇ​ന്ത്യ​ന്‍ ഓ​വ​ര്‍സി​സ് ബാ​ങ്ക് തി​രൂ​ര്‍). പി​താ​വ്: ര​വീ​ന്ദ്ര​ന്‍. മാ​താ​വ്: സ​തി (മ​യ്യ​ന്നൂ​ര്‍). സ​ഹോ​ദ​രി: ര​സ്ന (പാ​ല​യാ​ട്ട്ന​ട).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.