ഗൂഡല്ലൂർ: ഭർത്താവിനൊപ്പം പശുക്കളെ മേയ്ക്കാൻ പോയ ആദിവാസി സ്ത്രീയെ കടുവ കൊന്നു. മസിനഗുഡി കുറുമ്പർപാടിയിലെ മാധെൻറ ഭാര്യ ഗൗരിയാണ് (50) ഞായറാഴ്ച ഉച്ചക്ക് പന്ത്രരണ്ടയോടെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മാധെൻറ കൺമുന്നിൽ നിന്നാണ് ഗൗരിയെ കടുവ കടിച്ചുകൊണ്ടോടിയത്. മാധനും പിറകെ ഓടിയെങ്കിലും രക്ഷിക്കാനായില്ല. ഒരു കിലോമീറ്റർ ദൂരെ വനത്തിൽവെച്ച് വനപാലകരും പൊലീസും കണ്ടെത്തുകയായിരുന്നു. മാധെൻറ മകൻ വനപാലകനാണ്. രണ്ടു പെൺമക്കളുമുണ്ട്. മസിനഗുഡി പൊലീസ് മേൽനടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.