അൻസാർ
ബംഗളൂരു: ബി.പി.എം.പി അധികൃതരുടെ അനാസ്ഥയിൽ പൊലിഞ്ഞത് മലയാളി യുവാവിെൻറ ജീവൻ. ഫുട്പാത്തിൽ താഴ്ന്നുകിടന്ന കേബിളിൽ കാൽ കുരുങ്ങി റോഡിലേക്ക് വീണ യുവാവിനെ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബംഗളൂരു ഹൊരമാവിൽ ഹാർഡ് വെയർ ഷോപ്പ് നടത്തുന്ന കണ്ണൂർ കണ്ണവം സ്വദേശി അൻസാർ (35) ആണ് ദാരുണ അപകടത്തിൽ മരിച്ചത്.
ഹൊരമാവ് ലിങ്ക് റോഡിൽ അംബേദ്കർ ആശുപത്രിക്ക് സമീപം ഞായറാഴ്ച രാവിലെ 10.30ഒാടെയാണ് അപകടം. അൻസാറിനെ ഇടിച്ച വാഹനം നിർത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ അൻസാറിനെ ഉടൻ അംബേദ്കർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പത്തു വർഷത്തോളമായി ബംഗളൂരുവിലുള്ള അന്‍സാർ കണ്ണവം കക്കറയില്‍ അബ്ദുല്ലയുടെയും സൈനബയുടെയും മകനാണ്. ഭാര്യ: റഹിമ. മക്കൾ: റിസ്ല ഷംറീൻ, സഹ്റ മെഹക്, സൻഹ മെഹറിൻ, രഹ്ന മെഹ്വിഷ്, മുഹമ്മദ്.
സഹോദരങ്ങൾ: നിസാര്‍, റാഫി, റഹീം, ആരിഫ. അംബേദ്കര്‍ ആശുപത്രിയിൽ രാത്രി പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ മൃതദേഹം കെ.എം.സി.സി പ്രവർത്തകരുെട സഹായത്തോടെ സ്വദേശത്തേക്ക് കൊണ്ടുപോയി. ഖബറടക്കം തിങ്കളാഴ്ച കണ്ണവം വെളുമ്പത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.