തിരുവനന്തപുരം: കഠിനംകുളം പുത്തന്‍തോപ്പില്‍ നിയന്ത്രണംവിട്ട കാറിടിച്ച് വീട്ടമ്മ മരിച്ചു. പുത്തന്‍തോപ്പില്‍ സ്വദേശിനിയായ ലതാ പോള്‍ ആണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. വർക്കല ഭാഗത്ത് നിന്ന് കോവളം ഭാഗത്തേക്ക് വരികയായിരുന്ന യു.പി സ്വദേശികളായ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനമാണ് ഇവരെ ഇടിച്ചത്.
തീരദേശ റോഡ് വഴി വരികയായിരുന്ന കാർ ഇടറോഡിൽ നിന്ന് പ്രധാന റോഡിലേക്ക് കയറിയ സ്കൂട്ടറിനെ ഇടിക്കുകയായിരുന്നു. കാറിൽനിന്ന് മദ്യക്കുപ്പി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവർ മദ്യപിച്ചാണ് വാഹനമോടിച്ചതെന്നതിന് സ്ഥിരീകരണമില്ല. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ലതാ പോളിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന മരുമകൾ മെൽവി ചാക്കോ, നാലു വയസ്സുകാരൻ മാത്യു ലിയോ എന്നിവർ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.