കാക്കൂർ: തിങ്കളാഴ്ച പാവണ്ടൂരിൽ ബൈക്ക് യാത്രികനെ ഇടിച്ച് നിർത്താതെ പോയ കാർ ഡ്രൈവറെ കാക്കൂർ പൊലീസ് സ്റ്റേഷൻ ഓഫിസർ ബി.കെ. സിജുവിെൻറ നേതൃത്വത്തിെല അന്വേഷണ സംഘം പിടികൂടി. ഈന്താട് പനോളി ഇർഫാൻ ഷായാണ് (19) പിടിയിലായത്.
ഇയാൾ കുടുംബ സമേതം കാറിൽ ചീക്കിലോട് നിന്ന് വീട്ടിലേക്ക് വരുമ്പോൾ കാക്കൂരിൽനിന്നും ബൈക്കിൽ വരുകയായിരുന്ന കൊളത്തൂർ സ്വദേശിയായ മേലേ എറശ്ശേരി അരുണിനെ (26) ഇടിക്കുകയായിരുന്നു. നാട്ടുകാരാണ് അരുണിനെ ആശുപത്രിയിലെത്തിച്ചത്. ചൊവ്വാഴ്ച രാത്രി അരുൺ മരിച്ചു. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
അപകടസ്ഥലത്തുനിന്ന് കിട്ടിയ കാറിെൻറ റിയർവ്യൂ മിററിെൻറയും വീൽ കപ്പിെൻറയും അവശിഷ്ടങ്ങൾ ഉപയോഗിച്ച് നടത്തിയ അന്വേഷണമാണ് കാർ കണ്ടെത്താനും ഡ്രൈവറെ പിടികൂടാനും സഹായിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.