അബൂബക്കർ
Posted On
date_range Updated On
date_range ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു; യാത്രകാരിക്ക് പരിക്ക്
നിലമ്പൂർ: അന്തർ സംസ്ഥാനപാതയായ കെ.എൻ.ജി.റോഡിൽ വെളിയംതോടിൽ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഓട്ടോറിക്ഷയിലെ യാത്രകാരിക്ക് പരിക്കേറ്റു. എടക്കര മണക്കാട് കലംപറമ്പിൽ അബൂബക്കറാണ് (55) ആണ് മരിച്ചത്.
ഓട്ടോറിക്ഷയിലുണ്ടായിരുന്ന രോഗിയായ യാത്രകാരി ഫാത്തിമ(55)നാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. രോഗിയേയും കൊണ്ട് മരുന്നുവാങ്ങാൻ വരുന്നതിനിടെ ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം. ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡിൽ മറിയുകയായിരുന്നു. അബൂബക്കറിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അബൂബക്കറിന്‍റെ ഭാര‍്യ:മൈമൂന. മക്കൾ: ഷാജഹാൻ, സാജിത, ഷഹർബാൻ, ഫാത്തിമ സോന. മരുമകൻ: ജാഫർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.