ബൈക്ക് റോഡിലെ കുഴിയിൽ വീണ് മരിച്ച അക്ഷിത്, ടിറ്റുസ് ഫെർറോ
മംഗളൂരു: നഗരത്തിൽ ബിക്കർണകട്ടയിൽ റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം വിട്ട മോട്ടോർ സൈക്കിൾ മാരുതി വാനിൽ ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. കൊടിക്കൽ സ്വദേശി എ.എൻ. അക്ഷിതാണ്(19) കൊല്ലപ്പെട്ടത്.
സുഹൃത്ത് ആര്യനെ കുലശേഖറിലെ വീട്ടിൽ വിട്ട ശേഷം തിരിച്ചു വരുന്നതിനിടെയാണ് അപകടം.
ജയശ്രീ ഗേറ്റിനടുത്ത് എത്തിയപ്പോൾ വെള്ളം നിറഞ്ഞ കുഴിയിൽ വീണ ബൈക്ക് ബിക്കർണകട്ട നഴ്സറിക്ക് മുന്നിൽ നിർത്തിയിട്ട വാനിൽ ഇടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ യുവാവിന് ഗുരുതര പരിക്കേറ്റു. വിവരം അറിഞ്ഞ സുഹൃത്ത് മറ്റൊരു ബൈക്കിൽ ഉടൻ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
മംഗളൂരു ഈസ്റ്റ് ട്രാഫിക് പൊലീസ് കേസെടുത്തു. കഴിഞ്ഞയാഴ്ച പണമ്പൂരിൽ ദേശീയ പാത 66ലെ കുഴിയിൽ വീണതിനെത്തുടർന്ന് ബൈക്ക് യാത്രക്കാരൻ തൊകുർ കെഞ്ചാറിലെ ടിറ്റുസ് ഫെർറോ(69) കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.