നിയന്ത്രണംവിട്ട ലോറിയിടിച്ച് റോഡരികില്‍ നിന്നിരുന്ന വയോധികന്‍ മരിച്ചു

 മരട്: നിയന്ത്രണം വിട്ട ലോറിയിടിച്ച് റോഡരികില്‍ നിന്നിരുന്ന വയോധികന്‍ മരിച്ചു. മരട് ശാസ്ത്രിനഗര്‍ ഓച്ചിറപ്പാടത്ത് ശിവന്‍ (63) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് വരുന്ന മകളെ കാത്ത് റോഡരികില്‍ നില്‍ക്കുമ്പോഴാണ് ശിവനെ ലോറി ഇടിച്ചത്. തിങ്കളാഴ്ച്ച രാത്രി 8.45യോടെയാണ് അപകടം.

കുണ്ടന്നൂര്‍ ഭാഗത്ത് നിന്നും തൃപ്പൂണിത്തുറ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി് നിയന്ത്രണം തെറ്റി റോഡിന്റെ വശത്തെ കലുങ്കില്‍ ഇരിക്കുകയായിരുന്ന ശിവനെ ഇടിച്ചിടുകയായിരുന്നു. അപകടമുണ്ടായ ഉടനെ സമീപത്തുള്ളവര്‍ ശിവനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലോറിഡ്രൈവര്‍ മലയാറ്റൂര്‍ സ്വദേശി ജയപ്രകാശിനെ മരട് പോലിസ് കസ്റ്റഡിയിലെടുത്തു. ഭാര്യ: ശോഭ. മകള്‍: ശീതള്‍. മരുമകന്‍: വിനോദ്. 

Tags:    
News Summary - An elderly man Died in lorry accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.