പിണങ്ങോട് :വാഹന അപകടത്തിൽ പരിക്കേറ്റയാൾ മരണപെട്ടു. വെങ്ങപ്പള്ളി കോടഞ്ചേരികുന്നിലെ മാധ്യമം ഏജന്‍റ് പഴേടത്ത് ഖാദർ (64) ആണ് മരണപെട്ടത്. ഇന്നലെ ഉച്ചയോടെ സാധനം വാങ്ങാൻ വേങ്ങപ്പള്ളി യിൽ എത്തിയ ഇദ്ദേഹത്തെ കൽപറ്റയിൽ നിന്നും പടിഞ്ഞാറത്തറ ഭാഗത്തേക്ക് അമിത വേഗതയിൽ എത്തിയ ജീപ്പ് ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിംസ് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും പുലർച്ചയോടെ മരണപ്പെടുകയായിരുന്നു.
ഭാര്യ ജമീല മക്കൾ മുഹമ്മദ് ഹാരിസ്, താജുന്നിസ,ബുഷ്‌റ ജാമാതാക്കൾ റിസ് വാന കല്പറ്റ, ഇല്യാസ് പിണങ്ങോട്, ഷൈജൽ മുട്ടിൽ. പോസ്റ്റോർട്ടം നടപടികൾക്കു ശേഷം വേങ്ങപ്പള്ളി ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.