സ്​കൂട്ടറിൽ ഭർത്താവിനൊപ്പം സഞ്ചരിക്കുന്നതിനിടെ ലോറിക്കടിയിൽപ്പെട്ട്​ ദാരുണാന്ത്യം

നാഗമ്പടം(കോട്ടയം) : ഭർത്താവിനൊപ്പം സ്​കൂട്ടറിൽ ജോലിക്ക്​ പോകുന്നതിനിടെ അപകടത്തിൽപ്പെട്ട്​ യുവതിക്ക്​ ദാരുണാന്ത്യം. നട്ടാശ്ശേരി പുത്തേട്ട് വൈശാഖ് ഭവനിൽ പ്രകാശൻ്റെ ഭാര്യ നിഷ (43) ആണ് മരിച്ചത്.

കോട്ടയത്ത് ടെക്സ്റ്റൈൽ ഷോപ്പ് ജീവനക്കാരിയാണ്. ജോലിക്കായി രാവിലെ 9 മണിയോടെ ഭർത്താവ് പ്രകാശിനൊപ്പം സ്കൂട്ടറിൽ കോട്ടയത്തേക്ക് വരുമ്പോഴാണ് ദാരുണമായ അപകടമുണ്ടായത്. നിഷയുടെ തലയിലൂടെയാണ് ടോറസിൻ്റെ ചക്രങ്ങൾ കയറിയിറങ്ങിയത്.

സ്​കൂട്ടറിൽ ടോറസ് ലോറിയെ​ മറികടക്കുന്നതിനിടെ മറ്റൊരു വാഹനം എതിരെ വരികയായിരുന്നു. അതോടെ നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്ന് നിഷ താഴേക്ക് വീഴുകയായിരുന്നു. 

മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - accident death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.