ശഹ്ന

റോഡിലേക്ക് ഓടിയ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൂന്നാം ക്ലാസ്​ വിദ്യാർഥിനിക്ക്​ ദാരുണാന്ത്യം

ചെറുവത്തൂർ: പയ്യങ്കി തഖ് വ മസ്ജിദിന് സമീപം ഓട്ടോ തട്ടി വിദ്യാർഥിനി മരിച്ചു. കൈതക്കാട് എ.യു.പി സ്കൂൾ മൂന്നാം ക്ലാസ്​ വിദ്യാർഥിനി ശഹ്ന (8) ആണ് വീടിന് സമീപം ഓട്ടോ തട്ടി മരണപ്പെട്ടത്.

തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടെ ആയിരുന്നു അപകടം. വീട്ടിൽ നിന്ന്​ റോഡിലേക്ക് ഇറങ്ങി ഓടിയ കൊച്ചു കുട്ടിയെ എടുക്കാൻ റോഡിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടം. ഉടൻ ചെറുവത്തൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: ഷൗക്കത്ത്. മാതാവ്: സുമയ്യ. സഹോദരി: ശഫ്ന. 

Tags:    
News Summary - 8 year old girl died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.