Posted On
date_range Updated On
date_range ചക്ക പറിക്കുന്നതിനിടെ 15കാരൻ വീണുമരിച്ചു
ശനിവാരസന്തെ: ചക്ക പറിക്കുന്നതിനിടെ ഏണിയിൽനിന്നും വീണ് വിദ്യാർഥി മരിച്ചു. ശനിവാരസന്തെയിലെ കട്ടേപുർ എസ്റ്റേറ്റിലാണ് സംഭവം. തോട്ടത്തിലെ ഉത്തരേന്ത്യൻ തൊഴിലാളി ഖാസിം അലിയുടെ മകൻ മുസാഫർ അലി (15) ആണ് മരിച്ചത്.
രക്ഷിതാക്കൾ കുരുമുളക് പറിച്ചു വിശ്രമിക്കുന്നതിനിടെ കുട്ടി ഏണിയെടുത്ത് ചക്ക പറിക്കാൻ ശ്രമിക്കുകയായിരുന്നു. അടിതെറ്റി താഴെ വീണ മുസാഫർ അലിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം ശനിവാരസന്തെ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.