ജുബൈലിനടുത്ത് വാഹനാപകടം: പഞ്ചാബ് സ്വദേശിയായ യുവാവ് മരിച്ചു

ജുബൈൽ: സൗദി കിഴക്കൻ പ്രവിശ്യയിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ പഞ്ചാബ് സ്വദേശിയായ യുവാവ് മരിച്ചു. ഗുർദാസ്പൂർ ഭിഖാരിവാൾ സ്വദേശി മൻപ്രീത് സിങ്​ (37) ആണ് മരിച്ചത്. 

ജുബൈലിന് സമീപം സൽമാൻ ബിൻ അബ്​ദുൽ അസീസ് റോഡിൽ (പുതിയ റിയാദ് റോഡ്) വെച്ചായിരുന്നു അപകടം. മൻപ്രീത് സിങ്​ ഓടിച്ചിരുന്ന മെർസിഡസ് ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയ മൻപ്രീതിനെ റെഡ് ക്രസൻറ്​ പ്രവർത്തകർ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. ഉടൻ തന്നെ ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ ശ്രമങ്ങൾ നടന്നുവരുന്നു. പിതാവ്: കശ്മീർ സിങ്​, മാതാവ്: കുൽവന്ത് കൗർ, ഭാര്യ: സന്ദീപ് കൗർ.

Tags:    
News Summary - A young man from Punjab died in a car accident near Jubail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-22 07:39 GMT