എന്‍.എം. വേദമിത്ര

കണ്ണൂരിന്‍െറ പ്രാദേശിക ബാന്‍ഡ് തത്കാലിന്‍െറ താരമായ ഗിത്താറിസ്റ്റ് എന്‍.എം. വേദമിത്രക്ക് എച്ച്.എസ് വെസ്റ്റേണ്‍ വയലിനില്‍ ഒന്നാം സ്ഥാനം. ചെറുപ്പംമുതലേ ഉപകരണസംഗീതത്തില്‍ മിടുക്കുകാട്ടിയ വേദമിത്രയും സുഹൃത്തുക്കളും ഒരു വര്‍ഷം മുമ്പാണ് തത്കാല്‍ ബാന്‍ഡ് ആരംഭിച്ചത്. നിരവധി വേദികളില്‍ ഇവര്‍ സംഗീതപരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. സംസ്ഥാന കലോത്സവത്തില്‍ ഗിത്താറില്‍ രണ്ടാം സ്ഥാനവും വയലിന്‍ ഈസ്റ്റേണില്‍ എ ഗ്രേഡും ഈ മിടുക്കി സ്വന്തമാക്കിയിട്ടുണ്ട്. സെന്‍റ് തെരേസാസ് ആംഗ്ളോ ഇന്ത്യന്‍ സ്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ഥിയായ വേദമിത്ര പുതിയതെരു ദ്വാപരയില്‍ സന്തോഷ് കുമാറിന്‍െറയും നിഷയുടെയും മകളാണ്. സഹോദരന്‍ വരുണ്‍ രാജ് ബംഗളൂരുവിലെ പ്രശസ്ത സംഗീത ബാന്‍ഡായ  ദി ഡൗണ്‍ട്രോഡനിലെ ഗിത്താറിസ്റ്റും പാട്ടുകാരനുമാണ്.

Tags:    
News Summary - nm vedamitra in state school kalolsavam 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.