ഗൃ​ഹ​നാ​ഥ​ൻ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു

നാദാപുരം: മരുന്ന് വാങ്ങാൻ വീട്ടിൽനിന്ന് പോയ ആളെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. കക്കംവെള്ളി മുള്ളൻകാട്ടിൽ താമസിക്കുന്ന ചന്ദ​ന്‍റെവിട കേളപ്പൻ (60) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11ഓടെ വടകരയിലാണ് സംഭവം. ബന്ധുക്കൾ തിരയുന്നതിനിടെ വടകരയിൽ ഒരാൾ ട്രെയിനിടിച്ച് മരിച്ചതായി അറിഞ്ഞു. പിന്നീട് ബന്ധുക്കൾ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. ഭാര്യ: രാധ. മക്കൾ: രജീഷ്, രജിന, രജീഷ. മരുമക്കൾ: റിനീഷ് (കൈനാട്ടി), ലിഖേഷ്‌ (പട്ടാണി), ജാൻസി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.