തിരുവനന്തപുരത്ത്​ ബി.ജെ.പി സംഘടിപ്പിച്ച വിഷൻ 2026 ഉദ്​ഘാടനം ചെയ്യാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ഷാ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച പാർട്ടി ജനപ്രതിനിധികളെ അഭിവാദ്യം ചെയ്യുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്​, സംസ്ഥാന അ​ധ്യക്ഷൻ രാജീവ്​ ചന്ദ്രശേഖർ തുടങ്ങിയവർ സമീപം (photo: പി.ബി. ബിജു)

ബി.ജെ.പിയുടെ കേരളത്തിലെ വോട്ട്​ഷെയർ 30ഉം 40ഉം ശതമാനമായി ഉയരാൻ ഇനി അധികകാലം വേണ്ട -അമിത് ഷാ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള രാഷ്ട്രത്തിന്‍റെ മുഴുവൻ വിശ്വാസത്തെയും ഹനിക്കുന്നതാണെന്നും കേസിന്‍റെ എഫ്​.ഐ.ആറിൽ തന്നെ പ്രതികളെ രക്ഷിക്കാനുള്ള കാര്യങ്ങളുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ. ​സ്വർണക്കൊള്ളയിൽ രണ്ട്​ മന്ത്രിമാർ ജനമനസിൽ കുറ്റവാളികളാണ്​. എന്നിട്ടും ഇവരെ ന്യായീകരിക്കുകയാണ്​. സി.പി.എമ്മിനൊപ്പം കോൺഗ്രസ്​ നേതാക്കളും പ്രതികളാണെന്നും അമിത് ഷാ പറഞ്ഞു. ബി.ജെ.പി ജനപ്രതിനിധികളുടെ സംസ്ഥാന സംഗമം ഉദ്​ഘാടനവും ‘മിഷൻ 2026’ പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു അമിത്​ഷാ.

വികസനം, സുരക്ഷ, വിശ്വാസ സംരക്ഷണം എന്നിവയടക്കം കേരളത്തിന്‍റെ ഭാവിക്ക്​ ബി.ജെ.പി സർക്കാറും മുഖ്യമന്ത്രിയും ഉണ്ടാവണം. ദേശ ദ്രോഹികളിൽ നിന്ന്​ രക്ഷിച്ച്​ കേരളത്തെ വികസിതമാക്കാനും വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാനും എൽ.ഡി.എഫിനും യു.ഡി.എഫിനും കഴിയില്ല. 2047 ആകുമ്പോഴേക്കും വികസിത ഭാരതം സൃഷ്ടിക്കാനാണ്​ നരേന്ദ്ര മോദി ശ്രമിക്കുന്നത്​. വികസിത കേരളത്തിലൂടെ മാത്രമേ വികസിത ഭാരതം സൃഷ്ടിക്കാനാവൂ. എൽ.ഡി.എഫ്​, യു.ഡി.എഫ്​ സഹകരണം കാരണം കേരളത്തിൽ വികസനം സ്തംഭിച്ചിരിക്കയാണ്​. ലോകം മഴുവൻ കമ്യൂണിസ്റ്റ്​ പാർട്ടിയും രാജ്യത്ത്​ കോൺഗ്രസും ഇല്ലാതാവുകയി​. 2024ൽ ബി.ജെ.പിക്ക്​ കേരളത്തിൽ ലഭിച്ച 20 ശതമാനം വോട്ട്​ഷെയർ 30ഉം 40ഉം ശതമാനമായി ഉയരാൻ ഇനി അധികകാലം വേണ്ട.

എൽ.ഡി.എഫിന്‍റെയും യു.ഡി.എഫിന്‍റെയും മിത്രങ്ങളാണ്​ ജമാ അത്തെ ഇസ്​ലാമിയും എസ്​.ഡി.പി.ഐയും. അവരുടെ വിഭജന രാഷ്​ട്രീയത്തിൽ നിന്നും കേരളത്തെ ​മോചിപ്പിക്കണം. എൽ.ഡി.എഫും യു.ഡി.എഫും പ്രീണന രാഷ്ട്രീയത്തിലാണ്​ വിശ്വസിക്കുന്നത്​. ഒരാ​ളോടുള്ള പ്രീണനം മ​റ്റൊരാൾക്ക്​ അനീതിയാവും. അതു​കൊണ്ടാണ്​ ബി.ജെ.പി തുല്യ നീതി പറയുന്നത്​. വികസനത്തിനും വിശ്വാസ സംരക്ഷണത്തിനും കഴിയുന്നില്ലെങ്കിൽ മുഖ്യമന്ത്രി സ്ഥാനം പിണറായി വിജയൻ ഒഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ്​ ചന്ദ്രശേഖർ അധ്യക്ഷതവഹിച്ചു. കേന്ദ്ര മന്ത്രി ജോർജ്​ കുര്യൻ, മേയർ വി.വി. രാജേഷ്​, സി. സദാനന്ദൻ എം.പി, ഒ. രാജ​ഗോപാൽ, സി.കെ. പത്​മനാഭൻ, കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്​, വി. മുരളീധരൻ, കെ. സുരേന്ദ്രൻ, പ്രകാശ്​ ജാവ്​ദേക്കർ, എ.പി. അബ്​ദുല്ലക്കുട്ടി, കെ. സോമൻ, പി.സി. ജോർജ്​, ശോഭ സുരേന്ദ്രൻ, എം.ടി. രമേഷ്​, ആർ. ശ്രീലേഖ, ഷോൺ ജോർജ്​ തുടങ്ങിയവർ സംബന്ധിച്ചു.

Tags:    
News Summary - It won't take long for BJP's vote share in Kerala to increase to 30-40 percent says Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.