തെറ്റി അയച്ച ഒരു മെസേജ്​... പിറ്റേന്ന് മുതൽ രാഹുലിന്‍റെ ‘ഹായ്’ ‘ഹലോ’ മെസേജുകള്‍!

പത്തനംതിട്ട: നാട്ടിലെ ബാല്യകാല സുഹൃത്ത് രാഹുലിന് അയച്ച ഫ്ലിപ്‌കാര്‍ട്ട് ലിങ്ക് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ നമ്പറിലേക്ക് പോയതോടെയാണ്, എം.എല്‍.എയുടെ മെസ്സേജുകൾ വന്ന് തുടങ്ങിയതെന്ന് അതിജീവിതയുടെ മൊഴി. സ്വന്തം പിതാവിന് ഫ്ലിപ്‍കാര്‍ട്ടില്‍ മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തതിന്‍റെ ലിങ്ക് ആണ് നാട്ടിലുള്ള സുഹൃത്തിന് അയച്ചത്.

ഓൺലൈൻ ഓർഡർ കൈപ്പറ്റുന്നതിനാണ് ലിങ്ക് അയച്ചത്. എന്നാല്‍ ഫോണില്‍ മുമ്പ് എന്നോ സേവ് ചെയ്തിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ നമ്പറിലേക്കാണ് മെസേജ് പോയത്. ഉടന്‍ തന്നെ അത് ഡിലീറ്റ് ചെയ്ത് യഥാര്‍ഥ നമ്പറിലേക്ക് ലിങ്ക് ഫോര്‍വേഡ് ചെയ്തു.

എന്നാൽ, പിറ്റേ ദിവസം മുതല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ഫോണില്‍ നിന്ന് ഹായ്, ഹലോ തുടങ്ങിയ മെസേജുകള്‍ വരാന്‍ തുടങ്ങി. ആദ്യം പ്രതികരിച്ചില്ലെങ്കിലും തുടര്‍ച്ചയായി മെസേജുകള്‍ വരാന്‍ തുടങ്ങിയപ്പോള്‍ മറുപടി നല്‍കിയെന്ന് പൊലീസ് രേഖപ്പെടുത്തിയ അതിജീവിതയുടെ മൊഴിയില്‍ പറയുന്നു.

‘കോഴി, കോഴി, കാട്ടുകോഴി...’ എന്ന് കൂക്കി വിളി; പൊതിച്ചോറുമായി ഡി.വൈ.​എഫ്​.ഐ

പത്തനംതിട്ട: ബലാത്സംഗക്കേസിൽ ജയിലിലായ രാഹുൽ മാങ്കൂട്ടത്തിലിനെ വൈദ്യപരി​ശോധനക്ക്​ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡി.വൈ.എഫ്​.ഐ, യുവമോർച്ച പ്രവർത്തകർ വിളിച്ചത് ‘കോഴി, കോഴി, കാട്ടുകോഴി...’ എന്ന്. പ്രതിഷേധക്കാർ കൂക്കുവിളിയുമായി ചാടി വീണ്​ പൊലീസ് വാഹനം തടഞ്ഞു. ഇതു മൂലം അഞ്ചു മി​നിറ്റോളം രാഹുലി​നെ ജീപ്പിൽ തന്നെ ഇരുത്തേണ്ടി വന്നു. ഡി.​വൈ.എഫ്​.ഐ യുടെ പൊതി​ച്ചോർ വിതരണത്തെ പരിഹസിച്ച രാഹുലിന്​ മറുപടിയായി രണ്ട്​നേരത്തെ ​പൊതിച്ചോറുമായാണ്​ ഡി.​വൈ.എഫ്.ഐക്കാർ എത്തിയത്​.

പൊലിസ്​ പിടി​ച്ചെടുത്ത ഫോണിന്‍റെ ലോക്ക്​ നീക്കാൻ തയാറാകാതെ രാഹുൽ

ഇന്ന് പുലർച്ചെ പാലക്കാട്ടെ കെ.പി.എം ഹോട്ടലിൽനിന്ന്​ കസ്റ്റഡിയിൽ എടുത്ത​ രാഹുലിനെ പത്തനംതിട്ട എ.ആർ. ക്യാമ്പിൽ എത്തിച്ചായിരുന്നു ചോദ്യം ചെയ്തത്. എ.ഐ.ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ ആറു മണിക്കൂറായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിനോട്​ രാഹുൽ സഹകരിച്ചില്ല. എല്ലാം അഭിഭാഷകൻ പറയു​മെന്ന്​ പറഞ്ഞ്​ ഒഴിഞ്ഞുമാറാനായിരുന്നു ശ്രമം. പൊലിസ്​ പിടി​ച്ചെടുത്ത മൊബൈൽ ഫോണിന്‍റെ ലോക്ക്​ നീക്കാനും തയാറായില്ല. ഇതോടെ പൊലിസ്​ തെളിവുകൾ നിരത്തിയപ്പോൾ അതിജീവിതയുമായുള്ള ബന്ധം രാഹുൽ സമ്മതിച്ചു. മുൻ പരാതികളിലെന്ന പോലെ ലൈംഗിക ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നു എന്നാണ് രാഹുൽ വാദിച്ചത്.

Tags:    
News Summary - More details from the statement of the woman who filed complaint against Rahul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.