മേപ്പാടി: നായ കുറുകെ ചാടി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. മേപ്പാടി സ്വദേശി നരിമടയ്ക്കൽ ഇസ്മായിൽ-നബീസ ദമ്പതികളുടെ മകനും കൽപറ്റ കോടതി ജീവനക്കാരനുമായ ബഷീറുദ്ദീൻ (46) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ ജോലിക്കായി കൽപറ്റയിലേക്ക് പോകുന്ന വഴി പുത്തൂർവയലിൽ നായ് ബൈക്കിന് കുറുകെ ചാടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ബഷീറുദ്ദീനെ അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ഭാര്യ: സഫൂറ. മക്കൾ: റിൻഷ നസ്റിൻ, നഫീസത്തുൽ നാഫില, ഫാത്തിമത്തുൽ റാഹില, മുഹമ്മദ് ഉവൈസ്. സഹോദരങ്ങൾ: അബദുസ്സമദ്, മുഹമ്മദ് ശരീഫ്, സാജിദ, ഫാത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.