ആലപ്പുഴയിൽ ഒരിക്കൽകൂടി കലോത്സവം എത്തുേമ്പാൾ ആലപ്പി അഷ്റഫിന് ഉത്സാഹമേറും. മൂ ന്ന് തലമുറക്ക് മിമിക്രിയെ പരിചയപ്പെടുത്തി ഇപ്പോഴും അതേ കലയിൽ ജീവിക്കുന്നു അഷ്റ ഫ്. ‘‘സ്കൂൾ കലോത്സവത്തിെൻറ പ്രഭ ഉത്സവസമാനമാണ്. കുരുന്നുപ്രതിഭകൾ ഇനങ്ങൾ കള ർഫുള്ളായി നേരിട്ട് അവതരിപ്പിക്കുമ്പോൾ സിനിമപോലും മാറിനിൽക്കും’’ -ആവേശം വാക്കുക ളിൽ അടക്കാനാകുന്നില്ല അദ്ദേഹത്തിന്.
1974-75ൽ ആലപ്പുഴ എസ്.ഡി കോളജിൽ പഠിക്കുമ്പോഴാണ് മിമിക്രിയിൽ പുത്തൻ അധ്യായം കുറിച്ച് ആലപ്പി അഷ്റഫ് ശ്രദ്ധേയനാകുന്നത്. കോളജ് യുവജനോത്സവമായിരുന്നു തട്ടകം. മൃഗങ്ങളുടെയും മറ്റും ശബ്ദം അവതരിപ്പിച്ചാണ് മിമിക്രിക്ക് അദ്ദേഹം ചരിത്രം എഴുതിയത്. സിനിമതാരങ്ങളുടെ ശബ്ദം അനുകരിച്ചുതുടങ്ങിയതോടെ ജനം അഷ്റഫിനെ ഏറ്റെടുത്തു. കലാകാരന്മാരുടെ പ്രതിനിധിയായി അന്ന് സർവകലാശാല സെനറ്റ് അംഗവുമായി.
‘‘ഒട്ടുമിക്ക കലോത്സവങ്ങളിലും മിമിക്രിയിലും മോണോ ആക്ടിലും വിധികർത്താവായിട്ടുണ്ട്. തൃശൂർ കലോത്സവം ഒരു അനുഭവം തന്നെയായി’’- അഷ്റഫ് ഒാർത്തെടുത്തു.
‘‘തീരെ നിലവാരമില്ലായിരുന്നു അന്നത്തെ മിമിക്രി മത്സരം. മാർക്ക് നൽകുന്നതിൽ ഞാൻ അേങ്ങയറ്റം പിശുക്ക് കാണിച്ചു. മിമിക്രിയെ ജീവനുതുല്യം സ്നേഹിക്കുന്ന എനിക്ക് അങ്ങനെയല്ലാതെ പറ്റില്ലായിരുന്നു. എന്നാൽ, മാർക്കിടുന്നതിൽ മറ്റ് ജഡ്ജിമാരിൽനിന്ന് ഞാൻ ബഹുദൂരം പിന്നിലാണെന്ന് പിന്നീട് അറിഞ്ഞു. അതോടെ തിരുത്തി. വേദിയിലുള്ളത് കുരുന്നുകളാണ്, അവർക്ക് സമയം നൽകണം. പിന്നീട് മാർക്ക് നൽകുന്നതിൽ ഉദാരത കാട്ടിയെങ്കിലും നിലവാരവും ഉറപ്പുവരുത്തിയിരുന്നു’’ -അദ്ദേഹം പറഞ്ഞു.
‘‘ഒരു കലാകാരൻ സ്വയം വളർത്തിയെടുക്കുന്ന കലയാണ് മിമിക്രി. പരിശീലിപ്പിക്കാൻ പലർക്കും ഗുരു കാണില്ല. കാശ് മുടക്കണ്ടാത്തതിനാൽ മാതാപിതാക്കൾക്ക് വാശിയുമില്ല. പക്ഷേ, ഇപ്പോൾ മിമിക്രിയും മോണോ ആക്ടും പരിശീലിക്കുന്നവരുമുണ്ട്. മിമിക്രിയിൽ കത്തിക്കയറുന്നവർ ചുറ്റുപാടിൽനിന്ന് കാര്യങ്ങൾ മനസ്സിലാക്കി വേദിയിലെത്തുന്നവരാണ്. എടുക്കുന്ന വിഷയം, ശബ്ദ അനുകരണം, അഭിനയമികവ് ഇവ ഒരുപോലെ വേദിയിൽ ചടുലമായി അവതരിപ്പിക്കുന്നവർ ഇത്തിരി ധൈര്യശാലികളുമാകണം’’ -ആലപ്പി അഷ്റഫ് പറഞ്ഞു.
‘കോളിളക്കം’ സിനിമയിൽ ജയന് ഉൾപ്പെടെ സിനിമയിൽ എണ്ണമറ്റ കഥാപാത്രങ്ങൾക്ക് ആലപ്പി അഷ്റഫ് ശബ്ദം നൽകി. ഇന്നും മലയാള സിനിമയിലെ തിരക്കുള്ള ഡബ്ബിങ് ആർട്ടിസ്റ്റാണ്. പി.ജെ. ആൻറണി, രജനീകാന്ത് തുടങ്ങി ഒട്ടുമിക്ക പ്രമുഖ താരങ്ങളെല്ലാം അഷ്റഫിെൻറ ശബ്ദത്തിലൂടെ സ്ക്രീനിൽ സംസാരിച്ചു. ‘കോളിളക്കം’ മുതൽ ‘ബാഹുബലി’ വരെയുള്ള സിനിമകളിൽ ശബ്ദം നൽകി തിരക്കിലമർന്ന അഷ്റഫ് കൊച്ചിയിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.