കുട്ടനാട്: മഹാപ്രളയം നാടിനെ കവർന്നു, പഠിക്കുന്ന സ്കൂളും നിലംപൊത്തി... എന്നിട്ടും അത ിജീവനത്തിെൻറ ശബ്ദമാകുകയാണ് വെളിയനാട് ഈര ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി ടി.എം. മഹേശ്വർ.
സ്കൂളിലെ റേഡിയോ ക്ലബ് കലാപരിശീലനം നടത്തിവന്ന കെട്ടിടമായിരുന ്നു പ്രളയത്തിൽ പൂർണമായി തകർന്നത്. എം.ആർ. മാടപ്പള്ളിയുടെ കീഴിൽ പത്തിലേറെ കുട്ടികൾ ഇവിടെ അക്ഷരശ്ലോകവും പദ്യപരായണവും പരിശീലിച്ചിരുന്നു.
പ്രളയം സ്കൂൾ കെട്ടിടം ഇല്ലാതാക്കിയതോടെ എല്ലാം താളംതെറ്റി. എങ്കിലും പകച്ചുനിൽക്കാൻ തയാറായില്ല കുട്ടികൾ. പ്രളയത്തെ അതിജീവിച്ചെത്തിയ അവർക്ക് സ്കൂളിനടുത്ത വീടുകളിൽ പിന്നീട് പരിശീലനം നൽകി. ചെറുകരയിൽ മഹേശ്-സീതാലക്ഷ്മി ദമ്പതികളുടെ മകൻ മഹേശ്വറും പരിശീലനം മുടക്കിയില്ല. ജില്ല കലോത്സവത്തിൽ മലയാളം അക്ഷരശ്ലോകത്തിൽ ഒന്നാംസ്ഥാനവും മലയാളം പദ്യം ചൊല്ലലിൽ രണ്ടാം സ്ഥാനവും മഹേശ്വർ നേടി. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്കൂളിനെ പ്രതിനിധാനം ചെയ്യുന്ന ഏക വിദ്യാർഥിയായി.
മുൻവർഷങ്ങളിൽ സംസ്ഥാന സ്കൂൾ മത്സരങ്ങളിൽ മൂന്നിലേറെ ഇനങ്ങളിൽ സ്കൂളിൽനിന്ന് പങ്കാളിത്തം ഉണ്ടായിരുന്നു. പ്രളയം എല്ലാം തകർത്തപ്പോഴും മഹേശ്വറിലൂടെ സ്കൂൾ കലോത്സവത്തിനെത്തി. പ്രളയത്തെ കൈകോർത്ത് തോൽപിച്ച അതേ ആവേശത്തിൽ കുട്ടനാട് മഹേശ്വറിെൻറ മത്സരം കാണുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.