കണ്ണൂര്‍: കൈരളിയുടെ പച്ചക്കിനാവുകളുടെ പ്രതീകമായി കലോത്സവ സാംസ്കാരിക ഘോഷയാത്രയെ നയിച്ചത് ‘മാധ്യമം’ കലാവൃക്ഷം. മലയാളത്തിന്‍െറ സാഹിത്യസുല്‍ത്താനും മാധ്യമത്തിന്‍െറ പിന്നണിശില്‍പിയുമായിരുന്ന വൈക്കം മുഹമ്മദ് ബഷീറിന്‍െറ പ്രിയപ്പെട്ട മാങ്കോസ്റ്റിന്‍ വൃക്ഷമാണ് ഹരിതകേരളത്തിന്‍െറ പ്രതീകമായി മാധ്യമം അവതരിപ്പിച്ചത്. ഘോഷയാത്രയെ നയിച്ച മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും മുന്നിലായി ‘കലാവൃക്ഷ’ വാഹനം സഞ്ചരിച്ചു. ‘നട്ടുവളര്‍ത്തുക അറിവിന്‍െറ പൂമരം, നനച്ചുതളിര്‍ക്കുക സ്നേഹത്തിന്‍െറ പവിഴമരം, വെട്ടിമുറിക്കാതെ ഈ മണ്ണിന്‍െറ ജലദാനം’ തുടങ്ങിയ സന്ദേശം ‘കലാവൃക്ഷം’ വിളംബരം ചെയ്തു. കലോത്സവം കഴിയുന്നതുവരെയും നഗരിയില്‍ ഗ്രീന്‍ പ്രോട്ടോകോളിന്‍െറ പ്രതീകമായി വൃക്ഷം പരിപാലിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.