ഇത് നന്മയുടെ കൂട്ടായ്മ –മമ്മൂട്ടി 

സഹപ്രവര്‍ത്തകരോട് അങ്ങേയറ്റം അനുഭാവത്തോടെ പെരുമാറുന്ന സംഘടനയാണ് അമ്മ. സ്വന്തം തൊഴില്‍ ചെയ്യുന്നവരോട് ഇത്രയും അനുഭാവം കാണിക്കുന്ന മറ്റൊരു സംഘടനയുണ്ടാവില്ളെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. 110 പേര്‍ക്ക് മാസം 5000 രൂപ വീതം ‘അമ്മ’ പെന്‍ഷന്‍ നല്‍കുന്നുണ്ട്. അംഗങ്ങളല്ലാത്തവര്‍ക്കും ‘അമ്മ’ സഹായമത്തെിക്കാറുണ്ട്. പക്ഷേ, അത് പരസ്യപ്പെടുത്താറില്ളെന്ന് മാത്രം.
ആലംബഹീനരായവര്‍ക്ക് വീടൊരുക്കുന്ന ഈ പദ്ധതിയില്‍ പങ്കുചേരുന്നതില്‍ അതിയായ സന്തോഷമുണ്ട്. ‘മാധ്യമം’ പോലൊരു പത്രസ്ഥാപനം അത് ചെയ്യുന്നുവെന്നത് ശ്രദ്ധേയമാണ്. ഈ പദ്ധതിയുമായി ‘മാധ്യമം’ സമീപിച്ചപ്പോള്‍ അമ്മയും അതിനോട് കൈകോര്‍ക്കാന്‍ തീരുമാനിച്ചു. നമ്മളെല്ലാവരും ചേരുന്ന കൂട്ടായ യത്നമാണ് ‘അക്ഷരവീട്’. ഞങ്ങള്‍ നിര്‍ദേശിക്കുന്ന ചിലര്‍ക്കും വീട് കിട്ടുമെന്ന പ്രതീക്ഷയുണ്ട്. 
Tags:    
News Summary - madhayamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.