കണ്ണൂരിന്‍െറ കരളാണ് നിങ്ങള്‍...

കലോത്സവത്തിനെ ത്തിയ പലരും കണ്ണൂരിന്‍െറ നന്മ അറിഞ്ഞും അനുഭവിച്ചുമാണ് മടങ്ങുന്നത്. കലോത്സവനഗരിയില്‍നിന്ന് ആഭരണം, പണം, ചെക്ക്, വാച്ച്, സ്വര്‍ണക്കമ്മല്‍, എ.ടി.എം കാര്‍ഡുകള്‍, വിവിധ രേഖകള്‍, വാഹനങ്ങളുടെ താക്കോല്‍ എന്നിവയെല്ലാം കളഞ്ഞുകിട്ടിയിരുന്നു. എന്നാല്‍, ഇവയെല്ലാം ഉടമകള്‍ക്ക് തിരിച്ചുനല്‍കാന്‍ എല്ലാവരും ഉത്സാഹിച്ചു.

കഴിഞ്ഞ ദിവസം സ്വര്‍ണമാല നഷ്ടപ്പെട്ട തുഷാരക്ക് അത് തിരികെ നല്‍കിയത് ചൊവ്വ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക ഷെര്‍ലിയാണ്. ഷെര്‍ലി തനിക്ക് ലഭിച്ച മാല പൊലീസിനെ ഏല്‍പിച്ചു. ബുധനാഴ്ച ഉടമക്ക് കൈമാറി. കഴിഞ്ഞ ദിവസം കലാനഗരിയില്‍നിന്ന് കളഞ്ഞുകിട്ടിയ 10,000 രൂപയുടെ ചെക്ക് ധീരജ് എന്ന യുവാവ് പൊലീസിന് കൈമാറി.

ടൗണ്‍ സി.ഐ കെ.വി. വേണുഗോപാല്‍ ഉടന്‍ ബാങ്കുമായി ബന്ധപ്പെട്ട് ചെക്ക് നമ്പറും പേരും പറഞ്ഞ് വിലാസം വാങ്ങി ഉടമസ്ഥനെ വരുത്തി തിരിച്ചുനല്‍കി. നഷ്ടപ്പെട്ട പണവും രേഖയും തിരിച്ചുകിട്ടിയത് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണെന്നും  കണ്ണൂരുകാരുടെ നല്ലമനസ്സിന് നന്ദിയുണ്ടെന്നും ആലപ്പുഴയില്‍നിന്നത്തെിയ നൃത്താധ്യാപിക പറഞ്ഞു.

 

Tags:    
News Summary - kannur people in state school kalolsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.