തൃശൂർ: ഹോർട്ടി കോർപ്പിൽ വിളവെടുക്കുന്നത് അഴിമതി. രണ്ടുവർഷം മുമ്പ് സുപ്രധാന തസ്തികയിൽനിന്ന് മാറ്റണമെന്ന് വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോയും വകുപ്പ് സെക്രട്ടറിയും നിർേദശിച്ച ഉദ്യോഗസ്ഥർ ഇപ്പോഴും ഇവിടെ സുപ്രധാന തസ്തികയിൽ വിലസുകയാണ്. ഭരണം മാറിയിട്ടും ഇവർക്കെതിരെ ഒരു നടപടിയുമുണ്ടായില്ല. സ്റ്റാളുകൾ നടത്തിയതുൾപ്പെടെ വകയിൽ കോടികളാണ് ഇപ്പോഴും ഇവിടത്തെ ജീവനക്കാർ ഹോർട്ടി കോർപ്പിന് തിരിച്ചടക്കേണ്ടത്. അത് തിരിച്ചടക്കാനുള്ള നടപടി കൈക്കൊണ്ടിട്ടില്ല. കോടികളാണ് മുൻവർഷങ്ങളിൽ ഇത്തരത്തിൽ എഴുതിത്തള്ളിയിട്ടുള്ളതെന്ന് ഹോർട്ടി കോർപ് രേഖകൾ വ്യക്തമാക്കുന്നു. വൻ നഷ്ടത്തിലേക്ക് ഹോർട്ടി കോർപ്പിനെ കൂപ്പുകുത്തിക്കാനുള്ള മത്സരത്തിലാണ് ജീവനക്കാരെന്ന് വകുപ്പ് രേഖകളിൽതന്നെ വ്യക്തം.
ഉത്സവവേളകളിൽ സ്റ്റാളുകൾ സംഘടിപ്പിക്കുന്നതിലൂടെ വൻ വെട്ടിപ്പാണ് ഉദ്യോഗസ്ഥർ നടത്തുന്നതെന്നും ഇതിന് െചലവാകുന്ന വൻ തുകകൾ ഒാരോ വർഷവും ഉദ്യോഗസ്ഥർ തിരിച്ചടക്കുന്നില്ലെന്നും ഇതൊക്കെ എഴുതിത്തള്ളുകയാണ് പതിവെന്നുമാണ് രേഖകൾ വ്യക്തമാക്കുന്നത്. കരാറടിസ്ഥാനത്തിൽ നിയമിതരായ ഉദ്യോഗസ്ഥരാണ് ഇവിടെ കാര്യങ്ങൾ നടത്തുന്നതെന്നും വ്യക്തം.
വ്യാപകമായ കരാർ ലംഘനമാണ് നടക്കുന്നത്. കരാർ നിയമനം നൽകിയവർക്ക് നിശ്ചിത സമയം കഴിയുേമ്പാൾ വീണ്ടും കരാർ പുതുക്കി നൽകുന്ന രീതിയാണ് ഇവിടെ തുടരുന്നത്. വിജിലൻസ് നടപടിക്ക് ശിപാർശ ചെയ്യപ്പെട്ട ഉദ്യോഗസ്ഥർതന്നെ ഇപ്പോഴും സുപ്രധാന തസ്തികകളിൽ തുടരുന്ന അവസ്ഥയാണുള്ളത്.
ഹോർട്ടി കോർപ്പിലെ നിയമനങ്ങൾ സംബന്ധിച്ച് നേരേത്തതന്നെ പരാതി ഉയർന്നിരുന്നു. ഇത്തരത്തിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ മൂന്ന് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുള്ള സ്ഥാനത്തുനിന്ന് മാറ്റി അപ്രധാനമായ സ്ഥാനത്ത് നിയമിക്കണമെന്ന് 2014 ഡിസംബറിൽ ശിപാർശ ചെയ്തിരുന്നു.
ഇൗ ശിപാർശ വിജിലൻസ് ഡയറക്ടർ വകുപ്പ് സെക്രട്ടറിക്ക് കൈമാറുകയും ചെയ്തതാണ്. 2015 മാർച്ച് 17ന് കഴിഞ്ഞ സർക്കാറിെൻറ കാലത്ത് വകുപ്പ് സെക്രട്ടറി ഇൗ മൂന്ന് ഉദ്യോഗസ്ഥരെയും പ്രധാന തസ്തികകളിൽനിന്ന് മാറ്റി നിയമിക്കണമെന്നും അക്കാര്യം വിജിലൻസിനെ അറിയിക്കണമെന്നും ഹോർട്ടി കോർപ് മാനേജിങ് ഡയറക്ടറോട് നിർേദശിച്ചതാണ്. എന്നാൽ, രണ്ട് വർഷം കഴിഞ്ഞിട്ടും ഇൗ ഉദ്യോഗസ്ഥർക്കെതിരെ യാതൊരു നടപടിയുമുണ്ടായില്ലെന്നതാണ് വസ്തുത.
അസി. മാനേജറുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻ, അക്കൗണ്ട്സ് ഒാഫിസർ, കമ്പ്യൂട്ടർ ഒാപറേറ്റർ എന്നീ തസ്തികകളിലുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് ഇത്തരത്തിൽ നടപടിക്ക് ശിപാർശ ചെയ്തത്. ഇവർക്ക് മതിയായ യോഗ്യതയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടിക്ക് ശിപാർശ ചെയ്തത്. ഇതിൽ കരാർ അടിസ്ഥാനത്തിൽ തുടരുന്ന വ്യക്തിയുമുണ്ട്. എന്നാൽ, ഇൗ ശിപാർശയെല്ലാം പൂഴ്ത്തി ഇപ്പോഴും ഹോർട്ടി കോർപിൽ കാര്യങ്ങൾ നടത്തുന്നത് ഇൗ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ്. പച്ചക്കറി ഇറക്കുമതി, വിപണനം ഉൾപ്പെടെ കാര്യങ്ങളിൽ ഹോർട്ടി കോർപ്പിൽ കോടികളുടെ തിരിമറി നടക്കുന്നുവെന്നാണ് കാര്യങ്ങൾ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.