കാട്ടുകൊമ്പനും വനംവകുപ്പിനും മുന്നില്‍ തോല്‍ക്കാതെ

വയനാട് തൃശ്ശിലേരി വനാന്തരത്തില്‍ ആറു വര്‍ഷം മുമ്പായിരുന്നു സംഭവം. കാട്ടുകൊമ്പന്‍ ചിന്നംവിളിച്ചത്തെി, ഹര്‍ഷയുടെ കുടുംബം ഉറങ്ങിക്കിടന്ന കൂര കുത്തിമറിച്ചു. കൂലിപ്പണിക്കാരനായ രാജീവും ഭാര്യ ജയശ്രീയും മക്കളായ ഹര്‍ഷയെയും ഹിമയെയുമെടുത്ത് നിലവിളിച്ച് ജീവനുംകൊണ്ടോടി. അന്ന് നഷ്ടപ്പെട്ട വീട്ടിലേക്ക് പിന്നീട് തിരിച്ചുപോയിട്ടില്ല. 

മറ്റൊരിടത്ത് അഭയംതേടിയതിനാല്‍ ജീവന്‍ ബാക്കിയായെന്ന് എച്ച്.എസ്.എസ് ഏകാഭിനയ മത്സരത്തിനത്തെിയ ഹര്‍ഷ പറയുന്നു. വയനാട് കണിയാമ്പറ്റ ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ പ്ളസ് ടു വിദ്യാര്‍ഥിനിയാണ് ഹര്‍ഷ. ഭൂമിയും കിടപ്പാടവുമില്ലാത്ത വേദനയുള്ളിലൊതുക്കിയാണ് ഈ കുട്ടിയത്തെിയത്. ആദ്യം പറയാന്‍ മടിച്ചു: ‘‘ആനയുടെ ആക്രമണത്തിനുശേഷം നാലാംനാള്‍, വീടിരിക്കുന്ന സ്ഥലം വനംവകുപ്പിന്‍േറതാണെന്ന് കാണിച്ച് അധികൃതര്‍ രംഗത്തുവന്നു. തകര്‍ന്ന കുടിലും ഭൂമിയും ഏറ്റെടുത്ത അവര്‍ പകരം സ്ഥലവും വീടും നല്‍കുമെന്നാണ് പറഞ്ഞത്. എന്നാല്‍, ആറു വര്‍ഷം കഴിഞ്ഞിട്ടും ഒന്നുമായില്ല. വാടകവീട്ടില്‍നിന്നാണ് ഇവിടെയത്തെിയത്.’’ സാറാ ജോസഫിന്‍െറ കഥയെ ആസ്പദമാക്കി ഹര്‍ഷ അവതരിപ്പിച്ച ഏകാഭിനയത്തിന് എ ഗ്രേഡും സദസ്സിന്‍െറ വന്‍ കൈയടിയുമാണ് ലഭിച്ചത്. 

ഹര്‍ഷയോടൊപ്പം കണിയാമ്പറ്റ ഗവ. റെസിഡന്‍ഷ്യല്‍ സ്കൂള്‍ പത്താംതരം വിദ്യാര്‍ഥിനി മുത്തങ്ങ ആദിവാസി ഊരിലെ അരുന്ധതിയും എച്ച്.എസ് ഏകാഭിനയത്തിന് എത്തിയിരുന്നു. അച്ഛനില്ലാതെ കലോത്സവത്തിനത്തെിയതിന്‍െറ സങ്കടമാണ് അരുന്ധതിക്ക്. രക്തസമ്മര്‍ദം കൂടിയാണ് പിതാവ് മരിച്ചത്. വനംവകുപ്പില്‍ വാച്ചറായി ജോലിനോക്കുന്ന ശാരദയുടെ വരുമാനമാണ് കുടുംബത്തിന്‍െറ ആശ്രയം. സഹോദരിമാരായ ജീവന്തികയും കൃഷ്ണവേണിയും കലാമികവ് പ്രകടിപ്പിക്കുന്നുണ്ട്. പുരാണ കഥാപാത്രങ്ങളായ രാമന്‍, സീത, ലക്ഷ്മണന്‍ തുടങ്ങിയവരെയെല്ലാം ഏകാഭിനയവേദിയില്‍ മികച്ച രീതിയില്‍ അവതരിപ്പിച്ചാണ് അരുന്ധതിയും എ ഗ്രേഡ് നേടിയത്. പഠനത്തില്‍ മിടുക്കരായ ഇരുവരും അധ്യാപകര്‍ക്കൊപ്പമാണ് കലോത്സവനഗരിയിലത്തെിയത്. 

Tags:    
News Summary - Harsha and arundathi school kalolsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.