കൊ​ടു​ങ്കാ​റ്റി​ലും ഉ​ല​യാ​ത്ത ​കോ​ട്ട

പ​യ്യ​ന്നൂ​ർ: ദേ​ശീ​യ പ്ര​സ്ഥാ​ന​ത്തി​ന്റെ ഈ​റ്റി​ല്ല​മാ​ണ് പ​യ്യ​ന്നൂ​ർ. നാ​ളി​തു​വ​രെ​യു​ള്ള എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ഇ​വി​ടെ ചെ​ങ്കോ​ടി​യാ​ണ് പാ​റി​യ​ത്. അ​ടു​ത്തി​ടെ ന​ട​ന്ന പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ളി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലും ആ ​ച​രി​ത്രം ആ​വ​ർ​ത്തി​ച്ചു. ഇ​ട​തു​പ​ക്ഷ​ത്തെ മാ​ത്രം തു​ണ​ച്ച മ​ണ്ഡ​ല​ത്തി​ൽ ര​ണ്ടാ​മ​ങ്ക​ത്തി​ന് ടി.​ഐ. മ​ധു​സൂ​ദ​ന​നെ ത​ന്നെ ഇ​റ​ക്കാ​നാ​ണ് സി.​പി.​എം തീ​രു​മാ​ന​മെ​ന്ന് ഏ​താ​ണ്ട് ഉ​റ​പ്പാ​യി.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ടി.​ഐ. മ​ധു​സൂ​ദ​ന​ൻ ജ​യി​ച്ച​ത്. കോ​ൺ​ഗ്ര​സ് ഇ​തു​വ​രെ മ​ന​സ്സ് തു​റ​ന്നി​ട്ടി​ല്ല. പ​യ്യ​ന്നൂ​രി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ക്കു​റി വി​വാ​ദ​ങ്ങ​ൾ ക​ത്തു​ന്ന കാ​ല​മാ​ണ്. ഇ​തി​ലൂ​ടെ രാ​ഷ്ട്രീ​യ കേ​ര​ളം ശ്ര​ദ്ധി​ക്കു​ന്ന മ​ണ്ഡ​ല​മാ​യി പ​യ്യ​ന്നൂ​ർ മാ​റി. മ​ധു​സൂ​ദ​ന​ൻ മ​ത്സ​ര​രം​ഗ​ത്തെ​ത്തി​യാ​ൽ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ആ​രോ​പ​ണ​മു​ന്ന​യി​ച്ച​തി​ന് പാ​ർ​ട്ടി പു​റ​ത്താ​ക്കി​യ മു​ൻ ജി​ല്ല ക​മ്മി​റ്റി അം​ഗം വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ചേ​ക്കും. അ​ദ്ദേ​ഹ​മ​ത് നി​ഷേ​ധി​ച്ചി​ട്ടു​മി​ല്ല. കു​ഞ്ഞി​കൃ​ഷ്ണ​ൻ മ​ത്സ​ര​രം​ഗ​ത്തെ​ത്തി​യാ​ൽ യു.​ഡി.​എ​ഫ് പി​ന്തു​ണ ന​ൽ​കാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്. കു​ഞ്ഞി​കൃ​ഷ്ണ​ൻ മ​ത്സ​ര​രം​ഗ​ത്തെ​ത്തി​യാ​ൽ ര​ക്ത​സാ​ക്ഷി ഫ​ണ്ട് വെ​ട്ടി​പ്പ് ആ​രോ​പ​ണം ഉ​ൾ​പ്പെ​ടെ സി.​പി.​എ​മ്മി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ വി​വാ​ദം വീ​ണ്ടും ച​ർ​ച്ച​യാ​വും. എ​ന്നാ​ൽ, ഇ​തൊ​ന്നും പ​യ്യ​ന്നൂ​രി​ന്റെ ച​രി​ത്ര​ഗ​തി​യെ മാ​റ്റു​മെ​ന്ന് എ​തി​രാ​ളി​ക​ൾ​പോ​ലും പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല.

പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭ, ചെ​റു​പു​ഴ, എ​ര​മം-​കു​റ്റൂ​ർ, കാ​ങ്കോ​ൽ-​ആ​ല​പ്പ​ട​മ്പ്, ക​രി​വെ​ള്ളൂ​ർ -പെ​ര​ളം, പെ​രി​ങ്ങോം-​വ​യ​ക്ക​ര, രാ​മ​ന്ത​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് പ​യ്യ​ന്നൂ​ർ മ​ണ്ഡ​ലം. ക​രി​വെ​ള്ളൂ​ർ സ​മ​ര​സേ​നാ​നി​യും സി.​പി.​എം നേ​താ​വു​മാ​യ എ.​വി. കു​ഞ്ഞ​മ്പു​വാ​ണ് നീ​ലേ​ശ്വ​രം ദ്വ​യാം​ഗ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് മാ​റി​യ​ശേ​ഷം ആ​ദ്യ​മാ​യി പ​യ്യ​ന്നൂ​രി​നെ പ്ര​തി​നി​ധാ​നം​ചെ​യ്ത് നി​യ​മ​സ​ഭ​യി​ലെ​ത്തു​ന്ന​ത്. പി​ന്നീ​ട് സു​ബ്ര​ഹ്മ​ണ്യ ഷേ​ണാ​യി​യും എം.​വി. രാ​ഘ​വ​നും സി.​പി. നാ​രാ​യ​ണ​നും പി​ണ​റാ​യി വി​ജ​യ​നും പി.​കെ. ശ്രീ​മ​തി​യും സി. ​കൃ​ഷ്ണ​നു​മു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​യ്യ​ന്നൂ​രി​ന്റെ പ്ര​തി​നി​ധി​ക​ളാ​യി.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 93,695 വോ​ട്ടാ​ണ് ടി.​ഐ. മ​ധു​സൂ​ദ​ന​ൻ നേ​ടി​യ​ത്. കോ​ൺ​ഗ്ര​സി​ലെ എം. ​പ്ര​ദീ​പ്‌​കു​മാ​റി​ന് 43,915 വോ​ട്ട് ല​ഭി​ച്ചു. ബി.​ജെ.​പി​യു​ടെ കെ.​കെ. ശ്രീ​ധ​ര​ന് ല​ഭി​ച്ച​ത് 11,808 വോ​ട്ട്. എ​ൽ.​ഡി.​എ​ഫ് ഭൂ​രി​പ​ക്ഷം 49780. വ​ല​തു​കാ​റ്റ് വീ​ശി​യ ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും പ​യ്യ​ന്നൂ​ർ എ​ൽ.​ഡി.​എ​ഫി​നെ ​െകെ​യൊ​ഴി​ഞ്ഞി​രു​ന്നി​ല്ല. എ​ന്നാ​ൽ, ഭൂ​രി​പ​ക്ഷം 13,257ലേ​ക്ക് ചു​രു​ങ്ങി.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​യ്യ​ന്നൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ലം ഉ​ൾ​ക്കൊ​ള്ളു​ന്ന പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭ, ചെ​റു​പു​ഴ, എ​ര​മം-​കു​റ്റൂ​ർ, കാ​ങ്കോ​ൽ-​ആ​ല​പ്പ​ട​മ്പ്, ക​രി​വെ​ള്ളൂ​ർ-​പെ​ര​ളം, പെ​രി​ങ്ങോം-​വ​യ​ക്ക​ര, രാ​മ​ന്ത​ളി 153 വാ​ർ​ഡു​ക​ളി​ൽ 112 എ​ണ്ണം എ​ൽ.​ഡി.​എ​ഫ് നേ​ടി. യു.​ഡി.​എ​ഫി​ന് 37 വാ​ർ​ഡു​ക​ൾ ല​ഭി​ച്ചു. എ​ൻ.​ഡി.​എ​ക്ക് വാ​ർ​ഡു​ക​ളി​ല്ല. മ​റ്റു​ള്ള​വ​ർ​ക്ക് നാ​ല് വാ​ർ​ഡു​ക​ളും ല​ഭി​ച്ചു. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം യു.​ഡി.​എ​ഫ് ഭ​ര​ണം നേ​ടി​യ​പ്പോ​ൾ ബാ​ക്കി എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും എ​ൽ.​ഡി.​എ​ഫി​ന്റേ​താ​ണ്.

Tags:    
News Summary - A fortress that does not collapse even in a storm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.