ഞങ്ങളുടെ പഠനകാലത്ത് സ്കൂളുകളിലും ജില്ലയിലും മാത്രമായിരുന്നു കലോത്സവം. പ്രസംഗം, നാടകം, സംഘനൃത്തം, സംഘഗാനം എന്നിവയിലെല്ലാം പങ്കെടുത്തിട്ടുണ്ട്. ഇന്ന് അധികം പ്രചാര ത്തിലില്ലാത്ത വില്ലടിച്ചാൻ പാട്ടിലും മത്സരിച്ചിട്ടുണ്ട്. ഇപ്പോൾ ഒരു അവസരം കിട്ടിയാൽ പ്രസംഗമത്സരത്തിൽ എന്തായാലും പങ്കെടുക്കും. പിന്നെ സാധിക്കുന്നവയിലൊക്കെയും. ഇതിനെയൊക്കെ പോസിറ്റിവായി കണ്ടാൽ മനസ്സിന് സന്തോഷവും വിശാലതയും ഒക്കെ കിട്ടും.
സ്കൂൾ കലോത്സവം ഗൃഹാതുരത്വം തന്നെയാണ്. ഇപ്പോഴും കലോത്സവം നടക്കുന്ന സമയത്തെ പത്രങ്ങളിലെ വാർത്തകളൊക്കെ ശ്രദ്ധിക്കും. ഏതെല്ലാം സ്കൂളുകൾക്കാണ് കൂടുതൽ പോയൻറ്, പിന്നെ ഓരോ പ്രതിഭയെക്കുറിച്ചുള്ള പ്രത്യേക സ്റ്റോറികളും വായിക്കും. മത്സരങ്ങൾ സംഘടിപ്പിക്കുക മാത്രമല്ല, മത്സരങ്ങളിൽ നാം കാണുന്ന ഒത്തൊരുമ, സൗഹാർദം, കലകളിലൂടെ വളർത്തിെയടുക്കാൻ പറ്റുന്ന സംസ്കാരം. ആ സംസ്കാരത്തെയും സൗഹാർദത്തെയും കുട്ടികൾക്ക് അധ്യയന വിഷയത്തിലേക്ക് പകർത്താനും കഴിയണം.
എന്നാൽ, അടുത്ത കാലത്ത് മത്സരബുദ്ധി വല്ലാതെ കൂടി. കുട്ടികളിൽ അനാവശ്യ മത്സരബുദ്ധിയുണ്ടാക്കുന്നത് രക്ഷാകർത്താക്കളും അധ്യാപകരും തമ്മിലാണ്. അരങ്ങത്ത് നടക്കുന്നതിെനക്കാൾ അണിയറയിലാണ് കൂടുതലും മത്സരം. കലയുടെ സംസ്കാരത്തിന് യോജിച്ച ഒന്നല്ല ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.